ചെന്നൈ. തമിഴ്നാട്ടിലെ വിഴുപ്പുറത്ത് ട്രെയിൻ പാളം തെറ്റി. വിഴുപ്പുറം -പുതുച്ചേരി മെമു ട്രെയിനിന്റെ 5 കൊച്ചുകൾ ആണ് പാളം തെറ്റിയത്.
യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
വലിയ ശബ്ദം കേട്ടതിനു പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടന്ന് നിർത്തിയത് വൻ അപകടം ഒഴിവാക്കി. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. യാത്രക്കാരെ ഉടൻ ട്രെയിനിൽ നിന്ന് മാറ്റി. അപകടകാരണം പരിശോധിച്ചുവരികയാണ്.