ശുചിമുറി വൃത്തിയാക്കി സ്കൂൾ വിദ്യാർഥിനികൾ, ദൃശ്യങ്ങൾ വൈറൽ; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

Advertisement

‌‌ചെന്നൈ: സ്കൂൾ വിദ്യാർഥിനികൾ ശുചിമുറി വൃത്തിയാക്കുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പ്രിൻസിപ്പലിനു സസ്പെൻഷൻ. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിൽ പലക്കോടിൽ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലായി നൂറ്റമ്പതിലേറെ ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം.

യൂണിഫോം ധരിച്ച പെൺകുട്ടികൾ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ വൻ ജനരോക്ഷം ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകുകയും ചെയ്തു.

ശുചിമുറി വൃത്തിയാക്കൽ, പരിസരം തൂത്തുവാരൽ, വെള്ളമെടുക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രധാനാധ്യാപിക കുട്ടികളെ ഏൽപ്പിക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർത്തിയത്. പ്രധാനാധ്യാപികയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്നു മുഖ്യ വിദ്യാഭ്യാസ ഓഫിസർ (സിഇഒ) അന്വേഷണം പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here