കളരിപ്പയറ്റിനെ ദേശിയ ഗെയിംസില്‍ മല്‍സരയിനമാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

Advertisement

ന്യൂഡെല്‍ഹി. കളരിപ്പയറ്റിനെ ദേശിയ ഗെയിംസില്‍ മല്‍സരയിനമാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.മല്‍സരയിനത്തില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ നടപടി റദ്ദാക്കി.എന്തുകൊണ്ടാണ് കളരിപയറ്റിനെ മാറ്റി നിർത്തിയത് എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കളരിപ്പയറ്റിനെ പ്രദര്‍ശന മല്‍സര വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.ഇതിനെതിരെ ഹരിയാനയിൽ നിന്നുള്ള മത്സരാർത്ഥി ഹർഷിത യാദവ് നൽകിയ ഹർജിയിൽ ആണ് ഡൽഹി ഹൈകോടതിയുടെ അനുകൂല ഇടപെടൽ.IOA യുടെ പ്രവർത്തനത്തിൽ സുതാര്യത ഇല്ലെന്നും ഐഒഎ അധ്യക്ഷയെ കണ്ടിട്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു