മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടില്‍ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.
മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.