സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മില്‍ നിന്നും 93 ലക്ഷം കവര്‍ന്നു

.reprencentational image
Advertisement

ബംഗളുരു.കർണാടകയിലെ ബീദറിൽ വൻ എടിഎം കൊള്ള. സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി പണം കവർന്നു. ബീദറിലെ എസ്ബിഐ ശാഖക്ക് മുന്നിലെ എടിഎംൽ ആണ് കവർച്ച നടന്നത്. എടിഎംൽ പണം നിറക്കാൻ വന്നപ്പോഴാണ് കവർച്ച. 93 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയത്

കവർച്ച തടയാൻ ജീവനക്കാരൻ ശ്രമിച്ചപ്പോൾ സംഘം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here