ബംഗളുരു.കർണാടകയിലെ ബിദാറിൽ സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവർന്നത് ചത്തീസ്ഗഡ് സ്വദേശികൾ. എട്ട് സംഘങ്ങളാണ് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തുന്നത്. കൃത്യത്തിന് ശേഷം ഇന്നലെ വൈകിട്ട് അഫ്സൽഗഞ്ചിൽ എത്തിയ പ്രതികൾ ലോഡ്ജ് ജീവനക്കാരനെ വെടിവെച്ച് രക്ഷപെട്ടിരുന്നു
രണ്ട് പേരെ കൊലപ്പെടുത്തി പട്ടാപ്പകൽ 93 ലക്ഷം രൂപയുമായി കടന്ന പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാൻ ആയിട്ടില്ല. ഇന്നലെ വൈകിട്ട് പൊലീസിന്റെ കൈയ്യെത്തും ദൂരത്ത് ഇവർ എത്തിയിരുന്നു. രാവിലെ മോഷണം നടത്തിയ പ്രതികൾ വൈകിട്ടോടെ 150 കിലോമീറ്റർ അപ്പുറമുള്ള അഫ്സൽഖഞ്ജിൽ എത്തി. ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് റായ്പൂരിലേക്ക് ബസ് ടിക്കറ്റെടുത്തു. പിന്നാലെ ഇവരുടെ കയ്യിലുള്ള ബാഗ് പരിശോധിച്ചപ്പോൾ ട്രാവൽ ഏജൻസി ജീവനക്കാരന് സംശയം തോന്നി. തുടർന്ന് പണം നൽകി കൂടെനിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. പൊലീസ് എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ വെടിയുതിർത്ത് രക്ഷപെട്ടു
പ്രതികൾ ഛത്തീസ്‌ഗഡ് സ്വദേശികൾ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ട് സംഘങ്ങളാണ് പൊലീസ് പ്രതികളെ തേടുന്നത്. ഇവർ നഗരം വിട്ട് പുറത്ത് കടക്കാൻ ഇടയില്ലെന്നാണ് പൊലീസ് നിഗമനം