ന്യൂഡെല്‍ഹി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. ഡൽഹിയിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസ്. ശക്തമായ മൂടൽ മഞ്ഞ് വ്യോമ – റെയിൽ ഗതാഗതത്തെ ബാധിച്ചു. പത്തോളം വിമാനങ്ങൾ റദ്ദാക്കി.
27 ട്രെയിനുകൾ വൈകി. മധ്യപ്രദേശ് ഉത്തർപ്രദേശ് ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് ദൃശ്യപരിധിയെ ബാധിച്ചു.
ഡൽഹിയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച ഉണ്ടായി.