സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് മോഷണം തന്നെയായിരുന്നോ ലക്ഷ്യമെന്ന് സംശയം എന്ന് കരീന കപൂര്‍

Advertisement

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് മോഷണം തന്നെയായിരുന്നോ ലക്ഷ്യമെന്ന് സംശയം എന്ന് കരീന കപൂര്‍. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരീന കപൂര്‍ പൊലീസിന് മൊഴി നല്‍കിയതോടെ പ്രതിക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
അതിക്രമിച്ച് കയറിയ പ്രതി സെയ്ഫ് അലി ഖാനെ നിരവധിത്തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും അക്രമാസക്തനാവുകയും ചെയ്‌തെന്നാണ് ഭാര്യയും നടിയുമായ കരീന കപൂര്‍ പൊലീസിന് നല്‍കിയ മൊഴി. പുറത്തിരുന്ന സ്വര്‍ണാഭരണങ്ങളില്‍ പ്രതി തൊട്ടിട്ടില്ലെന്നും കരീന പൊലീസിന് നല്‍കിയ മൊഴിയില്‍ ഉള്ളതായാണ് വിവരം. താന്‍ പേടിച്ച് പോയെന്നും കരിഷ്മ കപൂര്‍ എത്തി തന്നെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും കരീന പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ബാന്ദ്രയിലെ ബോളീവുഡ് താരദമ്പതികളുടെ അപ്പാര്‍ട്‌മെന്റില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്നാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ ഖാന്റെ അപ്പാര്‍ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ശേഷം ഒരാള്‍ സെയ്ഫ് അലിഖാനെ കത്തികൊണ്ട് നട്ടെല്ലിനും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here