കൊൽക്കത്ത .രാജ്യത്തെ നടുക്കിയ ആർ ജി കർ മെഡിക്കൽ കോളേജിലെ റെസിഡന്റ് ഡോക്ടറുടെ ബലാത്സംഗ- കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ് ക്കുള്ള ശിക്ഷ വിധി നാളെ. സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുക. പ്രതി കുറ്റക്കാരനാണെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തിയിരുന്നു.
മനുഷ്യമനസാക്ഷിയെ നടുക്കിയ
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ റെസിഡന്റ് ഡോക്ടറുടെ ബാലാൽസംഗ – കൊലപാതക കേസിൽ, പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കോടതി ശിക്ഷ വിധിക്കുന്നത്.
സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് പ്രതി സഞ്ജയ് റോയ് ക്കുള്ള ശിക്ഷ വിധിക്കുക.പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും ശാസ്ത്രീയമായി തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും,യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും കോടതിയിൽ പ്രതി ആവശ്യപ്പെട്ടു.
നാളെ ഉച്ചക്ക് 12.30 ന് പ്രതിയുടെ തടക്കമുള്ള വാദം കേട്ട ശേഷം കോടതി ശിക്ഷ വിധിക്കും.2024 ആഗസ്റ്റ് 9 നാണ് ആർജികർ മെഡിക്കൽ കോളേജിന്റെ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും, ആശുപത്രികളിലെ സുരക്ഷാ ഉറപ്പാക്കാൻ ദേശീയതലത്തിൽ കർമ്മസമിതി രൂപീകരിക്കുന്നതിനും സംഭവം വഴി വച്ചു.