ഇന്ത്യൻ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശം, രാഹുൽ ഗാന്ധിക്കെതിരെ കേസ്

Advertisement

ഗുവാഹട്ടി. അസമിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പരാമർശത്തിനെതിരെ ഗുവാഹട്ടിയിലെ പാൻ ബസാർ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പാരമർശത്തിനെതിരെ മോൻജിത് ചോട്യ എന്നയാളാണ് പരാതി നൽകിയത്.ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകൾ ചുമത്തിയാണ് കേസ്.രാഹുൽ ഗാന്ധി അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാതിക്കാരൻ ആരോപിച്ചു.