ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരവും അമേരിക്കയില്‍ വിദ്യാര്‍ഥിയുമായ ഹിമാനി മോറാണ് വധു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹ ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടു. ‘ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ’- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്.
വിവാഹ ചടങ്ങുകളുടേയും അമ്മ ആശീര്‍വദിക്കുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കിട്ടത്. സുഹൃത്തുക്കള്‍ക്കും മറ്റു അടുത്തവര്‍ക്കുമായി വിവാഹ സത്കാരം അടുത്ത ദിവസം നടത്തുമെന്നു താരത്തിന്റെ അമ്മാവന്‍ വ്യക്തമാക്കി.