ന്യൂ ഡെൽഹി. കൊൽക്കത്തയിലെ ഡോക്ടർക്ക് നീതി ലഭിച്ചില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
വിധി തൃപ്തികരമല്ല. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കുന്നതിൽ നിയമങ്ങൾ പരാജയപ്പെടുന്നു
ഷാരോൺ കേസിൽ പ്രതിയായ പെൺകുട്ടിക്ക് വധശിക്ഷ വിധിച്ച കോടതി അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് പറഞ്ഞു.
ഇവിടെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും കോടതി പറയുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമല്ല എന്ന്.
ബിൽക്കിസ് ബാനു കേസിലും ഇതേ രീതിയിൽ പറഞ്ഞു.ഡോക്ടറുടെ പീഡന കൊലപാതകത്തിൽ തുടക്കത്തിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടു
ഒരാൾ തന്നെയാണ് കുറ്റകൃത്യം നടത്തിയത് എന്ന പോലീസിന്റെ കണ്ടെത്തലിലേക്ക് സിബിഐയും എത്തിയത് അപലപനീയവും നിർഭാഗ്യകരവും.
ആശുപത്രി പോലെ ഒരിടത്ത് ഇത്തരത്തിലൊരു കൃത്യം നടത്തിയതിന് പിന്നിൽ ഒരു വ്യക്തി അല്ല.
ഇരയായ ഡോക്ടർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല.