ഛത്തീസ്ഗഡ് ഗാരിയബന്ദ് ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ചു.ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. മേഖലയിൽ സേനയുടെ തെരച്ചിൽ തുടരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സുരക്ഷാസേന വിജയം കൈവരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിൽ ഇന്നലെ രാവിലെയോടെയാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തെ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം സേനയ്ക്ക് ലഭിച്ചു. വിവരത്തിൽ അടിസ്ഥാനത്തിൽ സുരക്ഷാസേ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഇതുവരെ 16 മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന ചൽപതി എന്ന ജയറാമിനെയും സേന വധിച്ചു.ഇവരിൽ നിന്ന് AK 47,SLR തുടങ്ങിയ മാരകായുധങ്ങളും കണ്ടെടുത്തു.സേനയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. സിആർപിഎഫും ഛത്തീസ്ഗഡ-ഒഡീഷ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഈ വർഷാരംഭം മുതൽ ഇതുവരെ 40 ഓളം മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്.