അജ്മീർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിന്റെ വിവാഹത്തിന് കുതിരപ്പുറത്തുള്ള ഘോഷയാത്രയെ മേല്‍ ജാതിക്കാർ എതിർത്തുവെന്ന പരാതിയെ തുടർന്ന് 400 പൊലീസുകാരുടെ കാവലില്‍ വരൻ ഘോഷയാത്ര നടത്തി. ഉത്തർപ്രദേശിലെ അജ്മീർ ജില്ലയിലെ ശ്രീനഗർ ബ്ലോക്കിലെ ലവേര ഗ്രാമത്തിലാണ് സംഭവം. ജനുവരി 21-നാണ് മോഹൻ ബക്കോലിയയുടെ മകൻ ലോകേഷും അരുണയും തമ്മിലുള്ള വിവാഹം. അന്നേ ദിവസം വധുവിന്റെ വീട്ടിലേക്ക് ബറാത്ത് ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനെ ഉയർന്ന ജാതിക്കാർ എതിർത്തതു.
തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വധുവിൻ്റെ പിതാവിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഒന്നും സംഭവിച്ചില്ലെന്നും സുരക്ഷ സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു പൊലീസുകാരെ നിയോഗിച്ചതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മേൽജാതിക്കാർ ആക്രമിക്കുമെന്ന് ഭയമുണ്ടായിരുന്നതിനാലാണ് സുരക്ഷക്കായി പൊലീസിനോട് അഭ്യർത്ഥിച്ചതെന്ന് വധുവിന്റെ പിതാവ് നാരായൺ ഖോർവാളി പറഞ്ഞു.