കാശ്മീര്‍. പാക് ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ നടപടിയുമായി ബി എസ് എഫ്. അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ട്രഞ്ച് നിർമ്മാണം ആരംഭിച്ചു. തുരങ്കങ്ങൾ വഴിയുള്ള നുഴഞ്ഞുകയറ്റം തടയാനാണ് നടപടി. 25 കിലോമീറ്റർ ട്രഞ്ച് നിർമ്മാണം ഇതിനകം പൂർത്തിയാക്കിയതായി ബി എസ് എഫ് വൃത്തങ്ങൾ.
ബാക്കിയുള്ള 8 കിലോമീറ്റർ 2 മാസത്തിനകം പൂർത്തിയാക്കും. സാമ്പ, കത്വ മേഖലകളിൽ ആണ് ട്രഞ്ച് നിർമ്മിക്കുന്നത്.