മുംബൈ. മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് എടുത്തുചാടിയ യാത്രക്കാരെ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 13 ആയി. 9 പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ട്രെയിനിൽ തീപിടിച്ചെന്ന അദ്ദേഹം പ്രചരിപ്പിച്ചത് ഒരു ചായക്കടക്കാരൻ ആണെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.
വൈകിട്ട് 4:40 ആണ് ഇന്നലെ അപകടമുണ്ടായത്. ട്രെയിനിൽ തീപിടിച്ചെന്ന് അഭ്യൂഹത്തെ തുടർന്നാണ് ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ പുറത്തേക്ക് ചാടിയത്. ലക്നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ പുറത്തേക്കിറങ്ങിയത്. എതിർവശത്ത് നിന്ന് വരികയായിരുന്നു കർണാടക എക്സ്പ്രസ്സ് ഇടിച്ച് 11 പേർ തൽക്ഷണം മരിച്ചു. എന്നാൽ ട്രെയിനിൽ എവിടെയും തീപിടിച്ചിട്ടില്ലെന്ന് റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ചായക്കടക്കാരൻ ആണ് തീപിടിച്ചെന്ന് ഉറക്കെ പറഞ്ഞതെന്ന് യാത്രക്കാർ മൊഴി നൽകി. ഇയാൾ തന്നെയാണ് ചങ്ങല വലിച്ചതും . ഭൂരിഭാഗം പേരും മറുവശത്തേക്ക് ഇറങ്ങിയതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി ഈവിധം നിന്നത്. മൃതദേഹങ്ങൾ ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും റെയിൽവേയും അന്വേഷണം തുടരുകയാണ്. സംസ്ഥാന സർക്കാറിന് പുറമേ റെയിൽവേ ഒന്നരലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകും.മരിച്ചവരിൽ നാലുപേർ നേപ്പാൾ സ്വദേശികളാണ്.
Home News Breaking News ജൽഗാവിൽ ട്രെയിനിൽ നിന്ന് എടുത്തുചാടിയ യാത്രക്കാരെ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 13 ആയി,അപകടം...