ബംഗളൂരു .നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത് കാൽക്കരെ തടാകത്തിന്റെ സമീപത്ത് നിന്ന്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി
ഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതൽ കാണാതായ യുവതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു ബന്ധുക്കൾ. ഇതിനിടെയാണ് കാൽക്കരെ തടാകക്കരയിൽ നിന്ന് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി. മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം
കൊല്ലപ്പെട്ട യുവതി കഴിഞ്ഞ ആറ് വർഷമായി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലും, അപാർട്ട്മെന്റുകളിലുമായി ജോലി ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ ഇടത്തിന് സമീപമുള്ള അപാർട്ട്മെന്റിലാണ് നിലവിൽ ജോലി ചെയ്യുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല