നാഗ്പൂർ. മഹാരാഷ്ട്രയിൽ നാഗ്‌പുരിന് അടുത്ത് ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രതിരോധ വകുപ്പിന്റെ ആയുധ നിർമാണശാലയാണ് ഓർഡിനൻസ് ഫാക്ടറി. രാവിലെ പത്തരയോടെ ആണ് വലിയ പൊട്ടിത്തെറി ഉണ്ടായത്. ആർ.ഡി.എക്സ് നിർമാണം നടക്കുന്ന ഭാഗത്താണ് സ്ഫോടനം എന്നാണ് സൂചന. പ്രദേശത്ത് ഫയർ ഫോഴ്സ് അടക്കം എത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഞ്ച് കിലോമീറ്റർ പരിധിയിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു