ന്യൂഡെല്‍ഹി. ഇന്ത്യൻ മത്സ്യതൊഴിലാളി പാക് ജയിലിൽ മരിച്ചു.ബാബു എന്ന മത്സ്യതൊഴിലാളി ആണ് കറാച്ചി ജയിലിൽ മരിച്ചത്.2022 ലാണ് പാക് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തത്.ശിക്ഷ പൂർത്തിയാക്കിയിട്ടും പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറാൻ തയ്യാറായിരുന്നില്ല.കഴിഞ്ഞ 2 വർഷത്തിനിടെ പാക് ജയിലിൽ മരിക്കുന്ന 8-ാമത്തെ ഇന്ത്യക്കാരൻ ആണ് ബാബു.നിലവിൽ 180 മത്സ്യ തൊഴിലാളികൾ പാക് ജയിലിൽ കഴിയുന്നുണ്ട്.