76 ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി രാജ്യം

Advertisement

ന്യൂഡല്‍ഹി. 76 ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി രാജ്യം.
സുവർണ്ണ ഇന്ത്യ – പൈതൃകവും വികസനവും എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ.ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥി. ഇന്ന് വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു, രാജ്യത്തെ അഭിസംബോധന ചെയ്യും. പത്മ പുരസ്കാരങ്ങളും രാഷ്ട്രപതിയുടെ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
നാളെ നടക്കുന്ന ആഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. 70 കമ്പനി അർദ്ധ സൈനികരെയും 15,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ആണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ആയി വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കർത്തവ്യ പഥിൽ നടക്കുന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് കാണാൻ എത്തുന്നവർക്കായി, നാളെ പുലർച്ചെ മൂന്നുമണി മുതൽ ഡൽഹി മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചു.

Advertisement