ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് കോടതി

Advertisement

മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി പൊതു ഇടങ്ങളിലെ ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയോട് നിര്‍ദേശിക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദം നിയന്ത്രിക്കുന്നതിനു നടപടി വേണം. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നടപടി വേണം.
പള്ളികളില്‍ നിന്നും മറ്റു മതസ്ഥാപനങ്ങളില്‍നിന്നും ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുര്‍ളയിലെ ഹൗസിങ് സൊസൈറ്റികളാണ് കോടതിയെ സമീപിച്ചത്. അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും അനുവദനീയമായ പരിധിയില്‍ കൂടുതലും ഉച്ചഭാഷിണികളില്‍നിന്നു ശബ്ദമുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here