നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സന്ദര്‍ഭം ശക്തിപ്പെടുത്തട്ടെ’ പ്രധാനമന്ത്രി

Advertisement

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഭരണഘടന നിര്‍മ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികളേയും രാജ്യം നമിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

‘റിപ്പബ്ലിക് ദിനാശംസകള്‍. റിപ്പബ്ലിക്കായതിന്റെ 75 മഹത്തായ വര്‍ഷങ്ങള്‍ നാം ഇന്ന് ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടന നിര്‍മ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത്തായ സ്ത്രീകളേയും പുരുഷന്മാരേയും രാജ്യം നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സന്ദര്‍ഭം ശക്തിപ്പെടുത്തട്ടെ’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Advertisement