പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിനപരേഡ്,രാജ്യമെങ്ങും റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

Advertisement

ന്യൂഡെല്‍ഹി. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ രാജ്യം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക കരുത്തും പ്രകടിപ്പിച്ച് പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിനപരേഡ്.ആഘോഷ ചടങ്ങിൽ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാൻ്റോ മുഖ്യ അതിഥിയായി.രാജ്യമെങ്ങും റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുഷ്പ ചക്രം അർപ്പിച്ച് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് അഭിവാദ്യം അർപ്പിച്ചതോടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു

പറമ്പരാഗത രീതിയിൽ, മുഖ്യാതിഥി ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാൻ്റോയോടൊപ്പം, കർത്തവ്യ പത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു, ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു.

21 ആചാര്യ വെടികളോടെ, പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡിന് ഔപചാരിക തുടക്കം.ഇന്തോനേഷ്യൻ സൈന്യത്തിന്റയും ബാൻഡിന്റെയും കണ്ടിജന്റുകൾ ശ്രദ്ധേയമായി.രാജ്യത്തിൻ്റെ വികസനവും നേട്ടങ്ങളും പൈതൃകവും വിളിച്ചോതുന്നതായി പരേഡ്.

ഭീഷമ ടാങ്ക്,നാഗ് മിസൈൽ, ചേതക്, കപിധ്വജ്, ത്രിപുരാന്താക്, ബ്രഹ്മോസ് ഇന്ത്യയുടെ ആയുധക്കരുത്ത് കാട്ടി.കര, വ്യോമ, നാവിക സേനകളും എന്‍.സി.സി, എന്‍.എസ്.എസ് സംഘാംഗങ്ങളും മാര്‍ച്ച്പാസ്റ്റിന്‍റെ ഭാഗമായി.5000 ആദിവാസി കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാരൂപങ്ങളും, 16 ഗാനങ്ങളുടേത് അടക്കം 31 നിശ്ചലദൃശ്യങ്ങളും പരേഡിന് വർണ്ണ പൊലിമ നൽകി.

കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ സംഘം, ഡെയർഡെവിൾസിന്റെ 20.4 അടിഉയര പിരമിഡ് ഒരുക്കിയ റെക്കോർഡ് പ്രകടനം.47 എയർക്രാഫ്റ്റുകളുടെ ത്രസിപ്പിക്കുന്ന ഫ്ലൈപാസ്റ്റോടെയാണ്‌ റിപ്പബ്ലിക് ദിനപരേഡ് സമാപിച്ചത്.

Advertisement