മുംബൈ.ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ വിരലടയാള റിപ്പോർട്ടിൽ പൊരുത്തക്കേട്.നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെത് ഇല്ലെന്ന് കണ്ടെത്തൽ.കൂടുതൽ വിരലടയാട ശേഖരണം നടത്താൻ ഒരുങ്ങി അന്വേഷണ സംഘം.ഈ മാസം 16നാണ് നടൻ സെയ്ഫ് അലി ഖാൻ കവർച്ചാ ശ്രമത്തിനിടയിൽ ആക്രമിക്കപ്പെടുന്നത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിമുടി ദൂരുഹതകളാണ്.ആക്രമണത്തിന് ശേഷം സെയ്ഫ് അലി ഖാന്റെ വസതിയിൽ നിന്ന് കണ്ടെത്തിയ 19 സെറ്റ് വിരൽ അടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റെ വിരൽ അടയാളവുമായി ചേരുന്നില്ല.സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചത്.ഇതോടെ അന്വേഷണ സംഘം ആശയകുഴപ്പത്തിൽ ആയി.വസതിയിൽ നിന്ന് വീണ്ടും വിരൽ അടയാളങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സെയ്ഫ് അലി ഖാന്റെ ആശുപത്രി രേഖകളിലും പൊരുത്തക്കേട് നിലനിൽക്കേയാണ് വിരൽ അടയാളത്തിലെ വൈരുദ്ധ്യവും പുറത്ത്വന്നത്.ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ എത്തിയത്.ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് മാത്രമേ ആശുപത്രിയിലേക്ക് ഉള്ളൂ.ആശുപത്രിയിൽ നടനൊപ്പം എത്തിയത് മകനാണോ സുഹൃത്താണോ എന്ന് കൃത്യതയോടെ ആശുപത്രിക്ക് ഇപ്പോഴും വിശദീകരിക്കാൻ ആയിട്ടില്ല. കുത്തേറ്റ മുറിവുകളുടെ എണ്ണത്തിലെ പൊരുത്തക്കേടും നിലനിൽക്കുന്നു