ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്നു മുതൽ,എന്താണ് മാറ്റങ്ങള്‍

Advertisement

ഡാര്‍ജിലിംങ്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്നു മുതൽ നിലവിൽ വരും. എല്ലാ പൗരൻമാർക്കും തുല്യ അവകാശം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എസ് ടി വിഭാഗത്തിനും, മറ്റ് സംരക്ഷിത വിഭാഗങ്ങൾക്കും യു സി സി ബാധകമാകില്ല.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതോടെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, പിന്തുടർച്ച അവകാശം,സ്വത്ത് അവകാശം തുടങ്ങി സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമമാകും. ജാതിയോ മതമോ ലിംഗഭേദമോ സംബന്ധിച്ച് പ്രത്യേക പരിഗണനകൾ ഉണ്ടാകില്ല. ഭൂമിയിലും, സ്വത്തിലും മതം പരിഗണിക്കാതെ എല്ലാവർക്കും തുല്യനിയമം.
ശൈശവ വിവാഹ നിരോധനം. എല്ലാ മതത്തിലും പെട്ടവർക്ക് ഏകീകരിച്ച വിവാഹ പ്രായം. സ്ത്രീകൾക്ക് പതിനെട്ടും പുരുഷന്മാർക്ക് 21 ആണ് വിവാഹ പ്രായപരിധി.വിവാഹ ചടങ്ങുകളിൽ മതപരമായ ആചാരങ്ങൾ തുടരാം എന്നാൽ
നിയമപരമായ അനുമതി നിർബന്ധം.
ലിവ് ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. സാക്ഷ്യപത്രത്തിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ ലഭിക്കാം. ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് എല്ലാവിധ സ്വത്തവകാശവും ഉണ്ടാകും.
ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീ പുരുഷനാൽ വഞ്ചിക്കപ്പെട്ടാൽ ജീവനാംശം നൽകണം. യുസിസി പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. പോർട്ടലിൽ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. സർക്കാർ രൂപീകരിക്കുന്നതിന് മുൻപ് നൽകിയ വാഗ്ദാനമാണ് പാലിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നിയമത്തിന്റെ ഗുണം എല്ലാവർക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.


ഉത്തരാഖണ്ഡിൽ താമസിക്കുന്ന എല്ലാവർക്കും സംസ്ഥാത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡ്കാർക്കും നിയമം ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here