ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പ്രദേശവാസിയെ കൊലപ്പെടുത്തി.ബിജാപൂർ ജില്ലയിൽ ആണ് സംഭവം.ഭദ്രു സോധിയെ വീട്ടിൽ കയറി കോടാലി ഉപയോഗിച്ചാണ് മാവോയിസ്റ്റുകൾ ആക്രമിച്ചത്. മാവോയിസ്റ്റുകൾക്കെതിരെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നു എന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു, മേഖലയിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിലും നടത്തി