ന്യൂഡെല്‍ഹി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികളിൽ കേസ് വിവരങ്ങൾ തേടി സുപ്രീംകോടതി. മുത്തലാഖ് ചൊല്ലിയതിന്റെ പേരിൽ മുസ്ലിം പുരുഷന്മാർക്കെതിരെ എടുത്ത കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും ഹൈക്കോടതികൾക്ക് മുൻപിലുള്ള കേസുകളുടെയും വിവരങ്ങൾ സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്.മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനമാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രസർക്കാർ വാദിച്ചു. മുത്തലാഖ് നിയമപ്രകാരം എടുക്കുന്ന കേസുകൾ ഗാർഹിക പീഡന നിരോധിത നിയമത്തിന് കീഴിൽ വരുന്നത് ആണെന്നും പ്രത്യേക നിയമം ആവശ്യമില്ലെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ.മുത്തലാഖ് നിയമത്തിന്റെ പേരിൽ ചെറിയ തെറ്റുകൾക്ക് വരെ കേസ് എടുക്കുന്നുവെന്ന ഹർജിക്കാരുടെ വാദത്തിലാണ് സുപ്രീംകോടതി കേസ് വിവരങ്ങൾ തേടിയത്.