ലഖ്നൗ: പ്രയാഗ് രാജില്‍ മഹാകുംഭ മേളയ്ക്ക് ഇടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ട് യുപി പോലീസ്. ഇവിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത ജനക്കൂട്ടം പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് അപകടം ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.മരിച്ചവരിൽ 25 പേരെ തിരിച്ചറിഞ്ഞു.5 പേരെ തിരിച്ചറിയാൻ ഉണ്ടെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞു, അതിൽ നാല് കർണാടക സ്വദേശികളും, ഗുജറാത്തിൽ നിന്നും അസമിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു. 36 പേർ നിലവിൽ പരിക്കേറ്റ ചികിത്സയിൽ ഉണ്ടെന്നും പോലീസ്.
മഹാ കുംഭത്തിന്റെ സംഗമ മേഖലയിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായത്. കോടിക്കണക്കിന് തീര്‍ഥാടകര്‍ മൗനി അമാവാസിയോടനുബന്ധിച്ച് പുണ്യസ്നാനം നടത്താന്‍ ഇവിടേക്ക് ഒഴുകിയിരുന്നു. അപകടം നടന്ന് പന്ത്രണ്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണസംഖ്യയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം തുടരുകയായിരുന്നു, പിന്നീട് വൈകീട്ടോടെയാണ് ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടത്. ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ.സംഭവത്തിൽ മുഖ്യമന്ത്രി യോഗി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി
ത്രിവേണി സംഗമത്തിൽ അമൃത് സ്നാനം പുനരാരംഭിച്ചു. 1920 – HELP LINE NUMBER
അപകടത്തിന്റെ പശ്ചാത്തലത്തിൽ
ഘാട്ടുകളിൽ കൂടുതൽ പോലീസിനെയും അർദ്ധ സൈനികരെയും വിന്യസിച്ചു.
ത്രിവേണി സംഗമത്തിലെ അമൃതസ്നാനം പുനരാരംഭിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കുംഭമേളയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. അപകടത്തിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണെന്ന് രാഹുൽഗാന്ധിയും അഖിലേഷ് യാദവുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ വിഐപി സന്ദർശനമാണ് അപകടത്തിനിടയാക്കിയതെന്ന ആരോപണം പോലീസ് തള്ളി.