ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്

Advertisement

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്.സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹകരണം തേടാൻ ആണ് സർക്കാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ യോഗം വിളിച്ചത്. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളും, ഭരണ – പ്രതിപക്ഷ നിരകൾ തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചിരുന്നു. പ്രതിപക്ഷം കടുത്ത എതിർപ്പുയർത്തിയിട്ടുള്ള വഖഫ് നിയമ ഭേദഗതി ബില്ല് ഉൾപ്പെടെയുള്ളവ പാർലമെന്റിൽ എത്താൻ ഇരിക്കെയാണ് ഇന്നത്തെ സർവ്വകക്ഷി യോഗം.നാളെ 31 ന് ലോക്‌സഭാ ചേംബറിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.  ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച ബജറ്റ് അവതരിപ്പിക്കും.  തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദി പ്രമേയം ലോക്‌സഭയും രാജ്യസഭയും ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here