മൂന്നു മാസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം

Advertisement

ചെന്നൈ. തിരുമുല്ലൈവയലിൽ 3 മാസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം. മൃതദ്ദേഹങ്ങൾ വേലൂർ സ്വദേശികളായ സാമുവലിന്റെയും സിന്ധ്യയുടെയും. സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ. സാമുവൽ കിഡ്നി രോഗി ആയിരുന്നു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആയിരുന്നു ചികിത്സ. ഇരുവർക്കും ഫ്ലാറ്റ് ഏർപ്പാട് ചെയ്ത് നൽകിയത് ഡോക്ടർ ആണ്. സാമുവൽ മരിച്ചതാണെന്നും ശേഷം ഉണ്ടായ തർക്കത്തിൽ ഡോക്ടർ മകളെ കൊലപ്പെടുത്തിയത് ആണെന്നും പോലീസിന്റെ പ്രാഥമിക നിഗമനം

Advertisement