ചെന്നൈ. അശ്ലീലസന്ദേശം അയച്ച എഐഡിഎംകെ നേതാവിന് ചൂല് കൊണ്ടു തല്ല്. 60കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ടു തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് സഹികെട്ട് തല്ലിയത്.
അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു. പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തു