ബംഗളുരു.ദയാവധത്തിൽ നയം നടപ്പാക്കി കർണാടക. രോഗികൾക്ക് ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള രോഗികൾക്ക് നയം ഉപയോഗിക്കാം. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം