ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാമതും അധികാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയില്‍ ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയില്‍ വച്ചിരുന്നു. ഇത്തവണ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 1.7 കോടി കര്‍ഷകര്‍ ഇതിന്റെ ഗുണഭോക്താക്കളാകും. 100 ജില്ലകളായി തിരിച്ച് കാര്‍ഷിക വികസനം നടത്തും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും. പിഎം ജന്‍ ന്‍ധന്യയോജന വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
നിര്‍മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം കൂടിയാണ് ഇത്തവണത്തേത്. പണപ്പെരുപ്പവും വിലക്കയറ്റവും തടയാനുള്ള കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം
1.7 കോടി കര്‍ഷകരെ സഹായിക്കുന്നതിന് വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 1.7 കോടി കര്‍ഷകര്‍ ഗുണഭോക്താക്കളാകും. 100 ജില്ലകളായി തിരിച്ച് കാര്‍ഷിക വികസനം നടത്തും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും. പിഎം ധാന്‍ധന്യയോജന വ്യാപിപ്പിക്കും
വരുമാന നിലവാരം ഉയരുന്നതിനനുസരിച്ച് പഴങ്ങളുടെ ഉപഭോഗവും വര്‍ദ്ധിക്കുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്കുള്ള പ്രതിഫലവും വര്‍ധിപ്പിിക്കും. ബീഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കും. മഖാന കര്‍ഷകര്‍ക്ക് ബോര്‍ഡ് പരിശീലനവും പിന്തുണയും നല്‍കും
സംരംഭകത്വത്തെ ശക്തിപ്പെടുത്തുന്നതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് സ്ഥാപിക്കും. നിലവിലുള്ള സര്‍ക്കാര്‍ വിഹിതത്തിന് പുറമെ 10000 കോടി കൂടി അനുവദിക്കും. 5 ലക്ഷം വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ആദ്യമായി സംരംഭകര്‍ക്കായി പുതിയ പദ്ധതി
മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം അധിക സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നിര്‍മല സീതാരാമന്‍
പാട്ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായം
100 ശതമാനം കവറേജ് ഉറപ്പാക്കാന്‍ ജല്‍ ജീവന്‍ ദൗത്യം 2028 വരെ നീട്ടുമെന്ന് ധനമന്ത്രി. 2019 മുതല്‍ ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനും പദ്ധതിയുടെ ഗുണഭോക്താക്കളായെന്ന് നിര്‍മ്മല സീതാരാമന്‍
അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി
സ്വകാര്യ മേഖലയുമായി സഹകരിച്ച് നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 20,000 കോടി രൂപ അനുവദിക്കും
ആണവമേഖലയില്‍ സ്വകാര്യപങ്കാളിത്തം കൊണ്ടുവരും
പുതിയ ആദായനികുതി ബില്‍ അടുത്ത ആഴ്ച
പത്ത് വര്‍ഷത്തിനകം നൂറ് ചെറുവിമാനത്താവളങ്ങള്‍
36 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി