പാർലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് അവതരണം തുടങ്ങി, ബീഹാറിന് നേട്ടം

Advertisement

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. പാർലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

അതേസമയം കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പ്രധാനമന്ത്രി ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ച്‌ ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും.
ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വർഷ മിഷൻ പ്രഖ്യാപിച്ചു.
തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കർഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പിന് മുമ്പേ ബീഹാറിനായി നിരവധി പ്രഖ്യാപനങ്ങൾ മന്ത്രി നടത്തി.
ബിഹാറില്‍ മക്കാന ബോർഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ ബിഹാറില്‍ മക്കാന ബോർഡ് സ്ഥാപിക്കും.
വിളഗവേഷണത്തിന് പദ്ധതി
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ മേഖലയിലും ഭാരത് നെറ്റിൻരെ സഹായത്തോടെ ബ്രോഡ്ബാൻഡ് കണക്ഷൻ

കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി ഉയർത്തി

മോദി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കും.ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം സ്വീകരിക്കും. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വില കുറയും.
ധനമന്ത്രി നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here