ചെന്നൈ .ആവഡിയിൽ ഗോൾപോസ്റ്റ് ശരീരത്തിലേക്ക് വീണ് മലയാളിയായ ഏഴു വയസ്സുകാരൻ മരിച്ചു.
വ്യോമസേന ജീവനക്കാരനായ രാജേഷിന്റെ മകൻ അദ്വിക് ആണ് മരിച്ചത്.വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അധ്വിക്കിന്റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്.
നാളെ രാവിലെ പതിനൊന്നിന് തിരുവല്ലയിൽ ആകും സംസ്കാരം.