ഭാര്യയുടെ അനുജത്തിയെ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊന്ന് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Advertisement

ഭാര്യയുടെ അനുജത്തിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗത്തിന് ശേഷം കൊന്ന് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുറിലാണ് സംഭവം. ബാവന സ്വദേശിയായ ആശിഷും കൂട്ടാളികളുമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സഹോദരിയെ താന്‍ ഒഴിവാക്കാമെന്നും വിവാഹം കഴിച്ച് ഒപ്പം ചെല്ലണമെന്നുമുള്ള ആശിഷിന്‍റെ നിരന്തരമായ ആവശ്യം യുവതി തള്ളിയതോടെ വൈരാഗ്യമായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രാഥമിക നിഗമനം.

യുവതിയെ ജനുവരി 23ന് ആശിഷും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്തു. പിന്നീട് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ് കത്തിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement