‘ആ ആശയത്തിനു പിന്നിൽ മോദി, ഉദ്യോഗസ്ഥർ മനസ്സിലാക്കാൻ സമയമെടുത്തു’: വെളിപ്പെടുത്തി നിർമല

Advertisement

ന്യൂഡൽഹി: ആദായനികുതി വെട്ടിക്കുറയ്ക്കാനുള്ള ആശയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ സമയമെടുത്തു. മോദിയെപ്പോലെ സർക്കാരും വിവിധ മേഖലകളിൽനിന്നുള്ള ആളുകളുടെ ശബ്ദം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും നിർമല പറഞ്ഞു.

‘‘എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. നിർദേശവുമായി മുന്നോട്ടു പോകാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. നികുതി പിരിവിലെ കാര്യക്ഷമതയും സത്യസന്ധമായ നികുതിദായകരുടെ ശബ്ദവും ബോർഡിനെ ബോധ്യപ്പെടുത്തുന്നതിനു കൂടുതൽ ജോലി ആവശ്യമായിരുന്നു.’’ – വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ നിർമല പറഞ്ഞു.

ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ മധ്യവർഗ സമൂഹത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ വലിയ ചർച്ചകളാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here