ന്യൂഡെല്‍ഹി. സിബിഐ അറസ്റ്റ് ചെയ്ത പ്രഫസറിനെ JNU സസ്പെൻറ് ചെയ്തു. അടൽ ബിഹാരി വാജ്‌പേയി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (ABVSME) പ്രഫസർ രാജീവ് സിജാരിയയെയാണ് സസ്പെൻറ് ചെയ്തത്. NAAC കമ്മറ്റി ചെയർമാൻ അടക്കം 10 പേരെ CBI കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അനുകൂലമായ പരിശോധനാ റിപ്പോർട്ടിനായി ആന്ധ്രാപ്രദേശിലെ കൊനേരു ലക്ഷ്മയ്യ വിദ്യാഭ്യാസ ഫൗണ്ടേഷനിൽ നിന്ന് 1.8 കോടി രൂപ കോഴ വാങ്ങിയ കേസിൽ ആണ് അറസ്റ്റ്. കോഴക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച രാജീവ് സിജാരിയ ആണെന്ന് കണ്ടെത്തിയിരുന്നു.