പ്രയാഗ് രാജ്. മഹാ കുംഭമേളയില്‍ അമൃതസ്നാനത്തിന് ആയിരങ്ങള്‍. ബസന്ത് പഞ്ചമി ദിനത്തിൽ സ്നാനം നടത്തിയത് രണ്ടര കൊടി യിലേറെ തീർത്ഥാടകർ. രാത്രി 8 മണിവരെ 2.57 കോടിയിലേറെ പേർ സ്നാനം നടത്തി
ത്രിവേണി സംഗമത്തിൽ ആദ്യ 4 മണിക്കൂറിൽ 62.5 ലക്ഷം പേർ സ്നാനം ചെയ്യ്തു. കനത്ത നിയന്ത്രണങ്ങളോടെയാണ് ഇന്നലെ അമൃത സ്നാനം നടന്നത്. വൻ തിരക്ക് തുടരുന്നതിനാൽ നിയന്ത്രണങ്ങൾ തുടരുമെന്നും പോലീസ്. എട്ട് പേർക്കെതിരെ കേസെടുത്ത് യുപി പോലീസ്. കുംഭമേളയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്.സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി.