ന്യൂഡെല്‍ഹി. ലോക്സഭയിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭരണഘടനപോക്കറ്റിൽ ഇട്ടു നടക്കുന്നവർ മുസ്ലിം ദുരിത ജീവിതത്തിനു വിട്ടുവെന്ന് പ്രധാന മന്ത്രി.
കണ്ണാടി മാളിക പണിയാനല്ല, ജനങളുടെ ക്ഷേമത്തിനാണ് താൻ പ്രവർത്തിക്കുന്നതെന്ന് കേജ്രിവാളിന് വിമർശനം. രാഷ്ട്രപതിക്കെതിരായ പരാമർശത്തിൽ സോണിയ ഗാന്ധിയെയും മോദി വിമർശിച്ചു. ഇത് തങ്ങളുടെ മൂന്നാം ഊഴമേ ആയുള്ളൂവെന്നും, രാജ്യ വികസനത്തിനായി എക്കാലവും ഉണ്ടാകുമെന്നും പ്രധാന മന്ത്രി.
പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് രാഷ്ട്രപതിയുടെ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞു.
കെജ്രിവാളിന്റെ ആഡംബര വസതിയെ വിമർശിച്ച പ്രധാന മന്ത്രി, പത്തുവർഷം, അഴിമതി ഇല്ലാതാക്കി രാഷ്ട്ര നിർമ്മാണം നടത്തിയെന്ന് പറഞ്ഞു, സർക്കാറിന്റെ ഭരണ നേട്ടങ്ങൾ നിരത്തി.
ഭരണഘടനപോക്കറ്റിൽ ഇട്ടു നടക്കുന്നവർ മുസ്ലിംകളെ ദുരിത ജീവിതത്തിനു വിട്ടുവെന്നും, ചിലരുടെ വാക്കും പ്രവർത്തിയും രണ്ടെന്നും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വിമർശനം.ഇത് തങ്ങളുടെ മൂന്നാം ഊഴം മാത്രമേ ആയിട്ടുള്ളൂ എന്നും, രാജ്യപുരോഗതിക്കായി താൻ എക്കാലവും ഉണ്ടാവും എന്നും മോദി. രാഷ്ട്രപതിയെ കുറിച്ചുള്ള പരാമർശത്തിൽ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രിപരോക്ഷമായി വിമർശിച്ചു.