യു എസിൽ നിന്ന് നാടുകടത്തിയ  ഇന്ത്യൻ പൗരൻമാർ ഇന്ന് രാജ്യത്തെത്തും

Advertisement

ന്യൂഡൽഹി. യു എസിൽ നിന്ന് നാടുകടത്തിയ  ഇന്ത്യൻ പൗരൻമാർ ഇന്ന് രാജ്യത്തെത്തും. പഞ്ചാബിൽ നിന്നുള്ള 30 പേർ അടക്കം 205 അനധികൃത കുടി യേറ്റക്കാരുമായുള്ള പ്രത്യേക വിമാനം ഉച്ചക്ക് ശേഷം അമൃത് സർ വിമാനത്താവളത്തിൽ ഇറങ്ങും.പഞ്ചാബ് പോലീസിന് അതീവ ജാഗ്രത നിർദ്ദേശം.



അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘമാണ് രാജ്യത്ത് തിരികെ എത്തുന്നത്.
അനധികൃതകൂടിയേറ്റക്കാർ തിരികെ എത്തുന്നത് സംബന്ധിച്ച്, ഇന്ത്യയോ – യു എസോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

സാൻ അന്റോണിയോയിൽ  നിന്നും പുറപ്പെട്ട സി -17 ഗ്ലോബ് മാസ്റ്റർ വിമാനം അമൃത്സർ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതായി പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു.

തിരികെ എത്തുന്നവർക്കായി പ്രത്യേകം കൗണ്ടറുകൾ തവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്

പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ മടങ്ങി എത്തുന്നവരെ സൗഹൃദപരമായി സ്വീകരിക്കണമെന്നും, എന്നാൽ കുറ്റകൃത്യ പശ്ചാത്തലം ഉൾപ്പെടെ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കയറ്റി അയക്കുന്നവരുടെ പേര് വിവരങ്ങൾ പഞ്ചാബ് പോലീസിന് ലഭ്യമായിട്ടില്ല.


ഗോൾഡി ബ്രാർ, സ്വരൺ ഭോല, ഹാപ്പി പാസിയ, ഗുർജന്ത് ഭോലു തുടങ്ങി പഞ്ചാബ് പോലീസിന്റെ പട്ടികയിൽ ഉള്ളവർക്കായി അതീവ ജാഗ്രത പുലർത്താൻ പോലീസിന് നിർദ്ദേശം ഉണ്ട്.

തിരിച്ചെത്തിയ എല്ലാവരെയും വിമാനത്താവളത്തിൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും.  ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയാൽ, അവരെ ഉടൻ അറസ്റ്റ് ചെയ്യും.
കേന്ദ്ര ഏജൻസുകളെയും വിമാനത്തവളത്തിൽ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here