ചെന്നൈ.കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ പീഡിപ്പിച്ചു ഗർഭിണിയാക്കി.
ബർകൂറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.
മൂന്ന് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ടാം ക്ലാസുകാരിയായി വിദ്യാർത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലാസ്സിൽ എത്തിയിരുന്നില്ല. കാരണം അറിയാൻ സ്കൂളിലെ പ്രധാന അധ്യാപകൻ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മൂന്ന് അധ്യാപകർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നൽകി. പിന്നാലെ അധ്യാപകരായ അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നിവരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞ നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു
അബോർഷന് ശേഷം കുട്ടി കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പെൺകുട്ടിയെ അധ്യാപകർ എവിടെവച്ചാണ് പീഡിപ്പിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കർശനമായി നടപടിയെടുക്കുമെന്നും ജില്ലാ ശിശുക്ഷേമ വകുപ്പ് അധികൃതർ പറഞ്ഞു.