ബംഗളുരു.യുജിസി കരട് മാർഗരേഖ തള്ളിക്കളയണമെന്ന് ഏഴ് സംസ്ഥാനങ്ങൾ
ഇന്നലെ ബംഗളുരുവിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവ് കരട് മാർഗരേഖയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി
കേരളവും തമിഴ്നാടും കർണാടകയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്നലെ യോഗം ചേർന്നത്
അക്കാദമിക് വിദഗ്ധർ അല്ലാത്തവർക്കും വിസിമാരാകാം എന്ന ചട്ടം എടുത്ത് കളയണം
യോഗ്യത, നിയമനകാലയളവ് എന്നിവയ്ക്ക് കൃത്യം മാനദണ്ഡങ്ങൾ വേണം
സംസ്ഥാന സർക്കാരിനെ വിസി നിയമനത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിര്
പുതിയ യുജിസി നയത്തിന്‍റെ കരട് മാർഗരേഖ സ്വകാര്യ സ്ഥാപനങ്ങളെ മാത്രം സഹായിക്കുന്നത്
പുതിയ മാർഗരേഖ തയ്യാറാക്കുമ്പോൾ കൃത്യമായി സംസ്ഥാനങ്ങളോട് ആലോചിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രമേയം