ബംഗളുരു: അമിത വേഗത്തിലെത്തിയ ചരക്ക് ലോറി ടോൾ പ്ലാസയിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം കർണാടകയിലെ ദേശീയപാത 50ൽ മാരിയമ്മൻഹള്ളിയിലായിരുന്നു അപകടം. മരിച്ച ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ്
മഹാരാഷ്ട്രയിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന ലോറി ടോൾ പ്ലാസയിലേക്ക് ഇടിച്ചു കയറി അവിടെ നിർത്തിയിട്ടിരുന്ന ഒരു പിക്കപ്പ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് നീങ്ങിയ പിക്കപ്പ് റോഡിലേക്ക് മറിഞ്ഞുവീണു. പിക്കപ്പിലുണ്ടായിരുന്ന മാതളം നിറച്ച പെട്ടികൾ റോഡിലേക്ക് വീണു.
ലോറിയുടെ പിന്നിൽ കെട്ടിവെച്ചിരുന്ന ടാർപോളിൻ നിലത്തേക്ക് വീണതിനാൽ ഡ്രൈവർക്ക് വാഹനത്തിൽ നിന്ന് പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്തുവെച്ചു തന്നെ ഡ്രൈവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ആളിന് പരിക്കേറ്റു. പിക്കപ്പ് വാഹനത്തിൽ നിന്ന് റോഡിലേക്ക് വീണ മാതളം പെറുക്കിയെടുത്ത് കൊണ്ടുപോകാൻ നാട്ടുകാർ കൂടിയത്. പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടാൻ ഇടയാക്കി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ സ്ഥലത്തു നിന്ന് മാറ്റിയത്.