ഇന്ത്യക്കാരെ യു എസ് മടക്കി വിട്ട സംഭവം,   പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

Advertisement

ന്യൂഡെൽഹി. ഇന്ത്യക്കാരെ അമേരിക്ക മനുഷ്യത്വരഹിതമായി തിരിച്ചയച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും.  സംഭവത്തിൽ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. കഴിഞ്ഞദിവസം ലോക്സഭയിൽ വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് മറുപടിയായി രാജ്യ സഭയിൽ ഒന്നരമണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി  ഇന്ത്യക്കാരെയും മടക്കി അയച്ചതൂമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും സംസാരിക്കാൻ തയ്യാറായില്ലെന്നാണ് ഒരുപക്ഷത്തിന്റെ ആക്ഷേപം. മഹാ കുംഭമേളയ്ക്കിടെ ഉണ്ടായ അപകടത്തിലും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here