മുംബൈ: ‘സാമ്പത്തിക അച്ചടക്കം’ സൂചിപ്പിക്കുന്ന സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ യുവാവിന്റെ കല്യാണം മുടങ്ങി. അകോള ജില്ലയിലെ മുർതിസാപുരിലാണു സംഭവം. വരന്റെ പേരിൽ എടുത്ത പല വായ്പകളും കൃത്യമായി തിരിച്ചടച്ചിട്ടില്ലെന്നു പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സിബിൽ സ്കോർ പരിശോധിച്ചപ്പോൾ മനസ്സിലായി. ഈ സാമ്പത്തിക ബാധ്യത ഭാവിയിൽ പ്രശ്നമാകുമെന്നു പെൺകുട്ടിയുടെ അമ്മാവൻ നിലപാട് എടുത്തതോടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു.