ഡല്‍ഹി മുഖ്യമന്ത്രിപദം; പര്‍വേഷ് വര്‍മയ്ക്ക് സാധ്യതയേറുന്നു…വൈകുന്നേരം എംഎല്‍എമാരുടെ യോഗം

Advertisement

27 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ചിരിക്കുകയാണ് ബിജെപി. ഒരു പതിറ്റാണ്ട് നീണ്ട ആം ആദ്മി പാര്‍ട്ടി (എഎപി) ഭരണം അവസാനിപ്പിക്കുക മാത്രമല്ല, എഎപിയുടെ വന്‍മരങ്ങളെ വീഴ്ത്തിയാണ് രാജ്യതലസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റം. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ എഎപി നേതാക്കള്‍ ബിജെപിതരംഗത്തില്‍ അടിപതറിയവര്‍. എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ ബിജെപിയുടെ പര്‍വേഷ് വര്‍മ (പര്‍വേഷ് സാഹിബ് സിങ്) ആണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള ശ്രദ്ധാകേന്ദ്രം.
സിറ്റിങ് സീറ്റായ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് അരവിന്ദ് കെജ്രിവാള്‍ പര്‍വേഷ് വര്‍മയോട് പരാജയപ്പെട്ടത്. മൂന്നു തവണ ജയിച്ചുകയറിയ മണ്ഡലത്തില്‍ കെജ്രിവാളിന് ഇക്കുറി അടിപതറിയത് 4,089 വോട്ടുകള്‍ക്ക്. പര്‍വേഷ് വര്‍മ 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍ കെജ്രിവാളിന് നേടാനായത് 25,999 വോട്ടുകള്‍. കെജ്രിവാളിനെ പരാജയപ്പെടുത്തി എഎപിക്ക് ഇരട്ടിപ്രഹരം നല്‍കിയ പര്‍വേഷ് വര്‍മയുടെ പേരിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറുകയാണ്. തീരുമാനത്തിനായി അമിത് ഷാ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. വിജേന്ദര്‍ ഗുപ്തയും സ്മൃതി ഇറാനിയുമാണ് പരിഗണനയിലുള്ള മറ്റുപേരുകള്‍. വൈകുന്നേരം എംഎല്‍എമാരുടെ യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here