മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങിൻ്റെ രാജിയുടെ കാരണം എന്ത്?

Advertisement

ഇംഫാൽ: നിയമസഭയിൽ നാളെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ട് വരാനിരിക്കെ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിന് പിന്നിൽ പാർട്ടിക്കുള്ളിൽ നിന്ന്
ഉയർന്ന എതിർപ്പുകൾ എന്ന് സൂചന. മണിപ്പൂരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാജിക്കായി പാർട്ടിയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇന്ന് വരെയും അദ്ദേഹം പിടിച്ചു നിന്നു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയത് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതിന് ശേഷമാണ് . ഞായറാഴ്ച രാവിലെ ഡൽഹിയിൽ എത്തിയ ബിരേൻ സിങ് അമിത് ഷാ ഉൾപ്പെടെയുള്ള ഉയർന്ന ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന് ബീരേൻ സിങ് നൽകിയ കത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം. മണിപ്പൂരിൻ്റെ പ്രദേശിക സമഗ്രത നിലനിർത്തണമെന്നും, കുടിയേറ്റക്കാരെ തടയാനും നുഴഞ്ഞ് കയറ്റക്കാരെ നാടുകടത്താനും നയം രൂപീകരിക്കണമെന്നും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും, മയക്ക് മരുന്നിനെതിരെ പോരാട്ടം തുടരണമെന്നുമാണ് കത്തിലെ പരാമർശങ്ങൾ.

മണിപ്പൂരിൽ കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന കലാപത്തിന് പരിഹാരം കാണാത്തതും രാജിയിലേക്ക് നയിച്ചുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മന്ത്രിസഭാ അംഗങ്ങളും ചില എംഎൽഎമാരും അദ്ദേഹത്തൊടൊപ്പം രാജ്ഭവനിൽ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here