മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്ക് ?

Advertisement

ഇംഫാൽ: മണിപ്പൂരിൽ രാഷ്ടപതി ഭരണം വന്നേക്കുമെന്ന് സൂചന. മുഖ്യമന്ത്രി എൻ.ബീരേൻ സിങ് രാജി വെച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നതായി സൂചനകൾ വരുന്നത്.
മുഖ്യമന്ത്രി ജനങ്ങൾക്ക് വേണ്ടിയുള്ള രാജിയാണ് സമർപ്പിച്ചതെന്നാണ് പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ നിലപാട്.

എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ബീരേൻ സിങ് രണ്ട് വർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കിയതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയം കണക്കിലെടുത്താണ് രാജിയെന്നും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹൂൽ ഗാന്ധി പറഞ്ഞു.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതിന് ശേഷമാണ് ഇന്ന് വൈകുന്നേരത്തോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയത് .ഇന്നലെ ദില്ലിയിലെത്തിയ മുഖ്യമന്ത്രി ബിരേൻ സിങ് ഇന്ന് അമിത് ഷാ ഉൾപ്പെടെയുള്ള ഉയർന്ന ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന് ബീരേൻ സിങ് നൽകിയ കത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം. മണിപ്പൂരിൻ്റെ പ്രദേശിക സമഗ്രത നിലനിർത്തണമെന്നും, കുടിയേറ്റക്കാരെ തടയാനും നുഴഞ്ഞ് കയറ്റക്കാരെ നാടുകടത്താനും നയം രൂപീകരിക്കണമെന്നും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും, മയക്ക് മരുന്നിനെതിരെ പോരാട്ടം തുടരണമെന്നുമാണ് കത്തിലെ പരാമർശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here