ന്യൂഡെല്‍ഹി.ബിജെപി ചരിത്ര വിജയം നേടിയ ഡൽഹിയിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി. നദ്ധ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച് ദേവയുടെ അധ്യക്ഷതയിൽ നിയുക്ത എം എൽ എ മാർ യോഗം ചേർന്നു. പ്രധാന മന്ത്രി യുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകളുടെ ഭാഗമായാണ് സംസ്ഥന അധ്യക്ഷൻ വിരേന്ദ്ര സച് ദേവ നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ചത്.സംസ്ഥാന ആസ്ഥാനത്ത് വച്ച് സച് ദേവ നേതാക്കളോട് ഒറ്റക്കും കൂട്ടയും അഭിപ്രായങ്ങൾ തേടി.
ബിജെപിയുടെ 48 നിയുക്ത എംഎൽഎമാരും, ബാൻസുരി സ്വരാജ്, രാംവീർസിങ് ബിധുരി എന്നീ എം പി മാരും സംസ്ഥാന ആസ്ഥാനത്ത് എത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതല യോഗത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ പരിഗണയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
ന്യൂ ഡൽഹിയിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തോൽപ്പിച്ച ജയിന്റ് കില്ലറായ പർവേഷ് സാഹിബ് സിങ് വർമ,നിലവിൽ ഡൽഹിയിലെ പ്രതിപക്ഷ നേതാവായ വിജേന്ദ്ര ഗുപ്ത, ഡൽഹിയിലെ ഉജ്വല ജയത്തിൽ നിർണ്ണായക പങ്കു വഹിച്ച സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ, ഗ്രേറ്റർ കൈലാഷിൽ മന്ത്രി സൗരബ് ഭരധ്വാജിനെ അട്ടിമറിച്ച ശിഖ റായ്,
പൂർവാഞ്ചലി മുഖമായ വടക്കുകിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി മനോജ് തിവാരി എന്നീ പേരുകൾ അവസാന പട്ടികയിൽ ഉണ്ട്.
ഈമാസം 13 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയതിനു ശേഷം, വലിയ ആഘോഷത്തോടെ ഡൽഹി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാനാണ് ബിജെപി യുടെ തീരുമാനം.